പയേടം : കാരക്കുന്ന് പഴേടത്ത് കാലത്ത് എഴു മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പര്‍ പാടത്തേയ്ക്ക് മറിയുകയായിരുന്നു. എടവണ്ണ മുണ്ടേങ്ങര മധുരക്കരിയില്‍ ഹൈദര്‍മാന്റെ മകന്‍ നസറുദ്ദീന്‍ (24) ആണ് മരിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവര്‍ ജംഷീര്‍ (26), പറമ്പന്‍ ഫയാസ് (24) എന്നിവര്‍ പരിക്കുകളോടെ മഞ്ചേരി ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
വാര്‍ത്ത,ഫോട്ടൊ : സി.ഷറഫു കാരക്കുന്ന്