കാരക്കുന്ന്:
റമദാന്‍ റിലീഫിന്‍റെ ഭാഗമായുള്ള ത്രിക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ ഏറ്റവും നിര്‍ധനരായവരെ കണ്ടെത്തി അവര്‍ക്കുള്ള സാമ്പത്തിക ധനസഹായം,ആട് വിതരണം,തയ്യല്‍ മെഷീന്‍, പെരുന്നാള്‍ വസ്ത്രം, കിറ്റ്,തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തുന്നത്. ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കാരക്കുന്ന് നീലംങ്ങോട് മുസ്ലിം ലീഗ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായവര്‍ക്കുള്ള ആട് വിതരണം എം.എല്‍ .എ അഡ്വ: എം ഉമ്മര്‍ സാഹിബ് നിര്‍ വഹിച്ചു. ചടങ്ങില്‍ ഗഫൂര്‍ ആമയൂര്‍ ,ഹാജി പി.പി. കുഞ്ഞാലിമൊല്ല,പി.കെ മൈമൂന ടീച്ചര്‍ ,എന്‍.പി.മുഹമ്മദ് വല്ലാട്ട് മൊയ്തീന്‍ കുട്ടി, എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി സി.ഷറഫുദ്ദീന്‍ , തുടങ്ങിയവര്‍ സംബന്ധിച്ചു.