![]() |
32 ലെ കലാശക്കൊട്ടില്‍ നിന്ന് |
വിജയം ഉറപ്പാക്കുന്നതിനു വേണ്ടി എല്ലാ സ്ഥാനാര്‍ത്ഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ് .
കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് പരസ്യപ്രചാരണത്തിന്‍റെ അവസാനഘട്ടത്തിന് സാക്‌ഷ്യം വഹിക്കാന്‍ എത്തിയത്.
ജനങ്ങളുടെ മനസ്സിളക്കാന്‍ എല്ലാ ശ്രമങ്ങളും മൂന്ന് മുന്നണികളും നടത്തിക്കഴിഞ്ഞു. പ്രചാരണം ജനങ്ങള്‍ എങ്ങനെ ഉള്‍ക്കൊണ്ടുവെന്ന് അവസാന നിമിഷത്തിലും പാര്‍ട്ടി നേതൃത്വങ്ങള്‍ക്കു വ്യക്തതയില്ല. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാന്‍ പോവുന്നത്. യു.ഡി.എഫിലെ വി. സഞ്ജീവ് കുമാര്‍, എല്‍.ഡി.എഫ്. സ്വതന്ത്രന്‍ ഡോ. കെ.കെ. ബാലചന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥി പാലക്കോളില്‍ ജയപ്രകാശ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഇപ്പോള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 11 അംഗങ്ങള്‍ വീതമാണ് ഉള്ളത്.
ഇരു മുന്നണികള്‍ക്കും അഭിമാന പോരാട്ടമായതിനാല്‍ ജില്ലാനേതാക്കള്‍ വരെ ഇതിനകം പ്രചാരണപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. 1454 വോട്ടുകളാണ് വാര്‍ഡില്‍ ഉള്ളത്. തോറ്റാല്‍ യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം പോവും. മറിച്ചായാല്‍ എല്‍.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമാവും എന്നതാണ് അവസ്ഥ.ഇനി നിശബ്ദ പ്രചരണം നടക്കും 26 നാണ് ഉപതെരഞ്ഞടുപ്പ്.