തൃക്കലങ്ങോട് : തൃക്കലങ്ങോട്പഞ്ചായത്ത് 21-ആം വാര്‍ഡ് മെമ്പറയി സജ്ഞീവ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പഞ്ചായത്ത് പ്രസിഡന്റ് മൈമൂനടീച്ചര്‍ സത്യവാചകം ചെല്ലിക്കൊടുത്തു. പഞ്ചായത്ത് ഓഫീസില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ് നേതാക്കള്‍ , മറ്റു മെമ്പര്‍മാരും പങ്കെടുത്തു.