സ്ത്രീയുടെ ഫോണ്‍വിളിയില്‍ നിന്ന് രക്ഷതേടി യുവാവ് കോടതിയില്‍

മഞ്ചേരി: ഫോണില്‍ വിളിച്ച് ശല്യംചെയ്യുന്ന സ്ത്രീയില്‍ നിന്ന് രക്ഷ നേടാന്‍ ഓട്ടോറിക്ഷാഡ്രൈവര്‍ കോടതിയെ സമീപിച്ചു.

മഞ്ചേരി കരുവമ്പ്രം സ്വദേശിയായ മുപ്പതുകാരനാണ് പരാതിയുമായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്.

ആനക്കയം സ്വദേശിനിയായ 47കാരിക്കെതിരെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്. മാസങ്ങള്‍ക്കുമുമ്പ് പുതിയ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യാത്രയ്ക്കിടെ യുവാവില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങിയശേഷം പിന്നീട് നിരവധി തവണ യാത്രാ ആവശ്യത്തിന് വിളിക്കുവാന്‍ തുടങ്ങി. ഇതിനിടയില്‍ പ്രണയാഭ്യര്‍ത്ഥനയും നടത്തി. എന്നാല്‍ കുടുംബവും കുട്ടികളും ഉള്ള തന്നെ വെറുതെ വിടണമെന്ന് യുവാവ് അപേക്ഷിച്ചു. ഇവരില്‍നിന്ന് രക്ഷപ്പെടാനായി കുറെ ദിവസം ഫോണ്‍ സ്വിച്ച്ഓഫ് ആക്കി. എന്നാല്‍ ഫോണ്‍ പിന്നീട് ഉപയോഗിക്കുവാന്‍ തുടങ്ങിയതോടെ സ്ത്രീയുടെ വിളി വീണ്ടുമെത്തി. ലൈംഗികചുവയുള്ള ഭാഷയില്‍ സംസാരിക്കുവാനും തുടങ്ങി. യുവാവിന്റെ സഹോദരി ഫോണെടുത്തപ്പോള്‍ അസഭ്യംപറയുകയും സഹോദരനെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പോലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. മഞ്ചേരി പോലീസില്‍ അന്വേഷിച്ചപ്പോള്‍ അത്തരം സംഭവം നടന്നിട്ടില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അഡ്വ. എ.പി. ഇസ്മയില്‍ മുഖാന്തരം യുവാവ് കോടതിയെ സമീപിച്ചത്.

യുവാവിന്റെ പരാതിപ്രകാരം കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് എം. ശശികുമാര്‍ മഞ്ചേരി പോലീസിന് നിര്‍ദേശം നല്‍കി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top