തൃക്കലങ്ങോട്: തിരുമണിക്കര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഭക്തി
നീര്‍ഭരമായി ഏകാദശി ആഘോഷിച്ചു. ഗീതാപാരായണത്തോടെയാണ് ചടങ്ങ് തുടങ്ങിയത്.
തുടര്‍ന്ന് സംഗീതാരാധന, ഭക്തി പ്രഭാഷണം, നാരായണനമഃ എഴുത്തിനിരുത്തല്‍
മത്സരം, പഞ്ചവാദ്യം, കാഴ്ച ശീവേലി, തായമ്പക, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ
നടന്നു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ തിരക്ക്
അനുഭവപ്പെട്ടു.