കാരക്കുന്ന്ന്യൂസ് ആന്ഡോയിഡ് മൊബൈല്‍ ഫോണുകളിലും





ഇന്റെര്‍നെറ്റ് മാധ്യമരംഗത്ത് പുതുവിപ്ലവം സൃഷ്ടിച്ച് മുന്നേറുന്ന കാരക്കുന്ന്ന്യൂസ് ഇനി മുതല്‍ ആന്ഡോയിഡ്  മൊബൈല്‍ ഫോണുകളിലും ലഭ്യമാവുന്നു. കാരക്കുന്ന് എന്ന ചെറു ഗ്രാമത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും ലോകത്തിന്റെ വിവിധ കോണുകളില്‍ അതിവസിക്കുന്ന കാരക്കുന്നുകാര്‍ക് യഥാസമയം എത്തിച്ചുകൊടുക്കുക എന്ന  ഉദ്ദ്യേഷത്തോടെ 2 വര്‍ഷങ്ങള്‍ക്കു  മുമ്പ് തുടക്കം കുറിച്ച ഈ സംരംഭം ഇതു വരെ കമ്പ്യൂട്ടറിലൂടെ മാത്രമെ പൂര്‍ണമായും വായിക്കാന്‍ കഴിഞ്ഞിരുന്നൊള്ളൂ. വാര്‍ത്തകളുടെ തലക്കെട്ടുകള്‍ മൊബൈല്‍ ഫോണില്‍ വായിക്കാനുള്ള സംവിധാനം ഇതിനകം തന്നെ നടപ്പാക്കിയിരുന്നുവെങ്കിലും വാര്‍ത്തകള്‍ പൂര്‍ണമായും വായിക്കാന്‍ സാധ്യമായിരുന്നില്ല. ഉള്ളന്‍ കയ്യില്‍ 3ജിയും 4ജിയുമായി നടക്കുന്ന പുതിയ തലമുറയുടെ നിരന്തര ആവിശ്യമാണ് ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള എല്ലാ ആന്ഡോയിഡ് മൊബൈല്‍ ഫോണിലും ഇനി മുതല്‍ ഈ സേവനം ലഭ്യമാകും.
അപ്പിലിക്കേഷന്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക അതില്‍ ലഭിക്കുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



തുടര്‍ന്ന് കാരക്കുന്ന് ന്യൂസ്ന്റെ അപ്പിലിക്കേഷന്‍ ഫയല്‍ ഡൗണ്‍ലോഡാവും അതിനു ശേഷം അതു ഇന്‍സ്റ്റാള്‍ ചെയ്യുക.. പിന്നീട് എതുപോലുള്ള ഒരു ഐക്കണ്‍ മൊബൈല്‍ പോണില്‍ വരും. അതു ഓപ്പണ്‍ ചെയ്താല്‍ കാരക്കുന്ന് ന്യൂസ് വായിക്കാവുന്നതാണ്.


Tags
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top