സ്വകാര്യ ബസ്സും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്‌

തൃക്കലങ്ങോട് :32ല്‍ സ്വകാര്യബസ്സും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് 40-ഓളം പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം. മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയും മഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന സ്വകാര്യബസ്സുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സുകളുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. 32ല്‍ കയറ്റം കയറുകയായിരുന്ന കെ.എസ്.ആര്‍.ടിസിയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യബസ് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കാരപ്പുറം ചുണ്ടപറമ്പില്‍ ശിവദാസ് (44) സ്വകാര്യബസ്സിലേയ്ക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ശിവദാസിനെ മെഡിക്കല്‍ കോേളജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചവര്‍: വഴിക്കടവ് കോലോത്തുംതൊടി അലവി (52), ചട്ടിപ്പറമ്പ് പൂവാടന്‍ അലവി (45), സഹോദരന്‍ അബ്ദുറഹിമാന്‍, രാമപുരം റഹ്മത്തുള്ള (40), കുറ്റിപ്പുറം കൃഷ്ണചന്ദ്രന്‍ (53), കാരക്കോട് വേട്ടേക്കാടന്‍ സുധീര്‍ (34), തൊണ്ടയാട് വില്യംസ്, മാട്ടട വിനയന്‍ (31), എടശ്ശേരി കുന്നത്ത് സുലൈമാന്‍ (45), ചുങ്കത്തറ ആലങ്ങാത്തില്‍ ലസിന്‍ ഗഫൂര്‍ (18), എടശ്ശേരി കുന്നില്‍ സുലൈമാന്‍ (45), എടക്കര പള്ളിയാളി ജസീന (21), ഒതായി ചാത്തല്ലൂര്‍ മിനി (25), മുഹമ്മദ് (80), സുധീര്‍ (38), സക്കീന (44), ബിനീഷ് (20), മാത്യു തോമസ് (40).
മാനു ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചവര്‍: ക്ലൂനര്‍ പന്തല്ലൂര്‍ മന്‍സൂര്‍ (26), മമ്പാട് പി. ജാഫര്‍ (39), മമ്പാട് അബ്ദുറഹിമാന്‍ (70), മരുത പനോലന്‍ ഇക്ബാല്‍ (27), എടവണ്ണ ജസീന (28), എടക്കര ടി. ജോര്‍ജ് (49), നിലമ്പൂര്‍ കരിമ്പന്‍ കുഞ്ഞിമുഹമ്മദ് (67), നഫീസ (55), നെല്ലിക്കുത്ത് ഷറഫലി (26), തൃക്കലങ്ങോട് ഇല്ലിക്കല്‍ സുരേഷ് (27).
കെ.എം.എച്ച് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചവര്‍: സ്വകാര്യ ബസ്‌ െഡ്രെവര്‍ നാസര്‍ (37), അനുരാഗ്
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top