ദ്വി ദിന മത പ്രഭാഷണത്തിനു ഉജ്ജ്വല തുടക്കം

ദ്വി ദിന മത പ്രഭാഷണത്തിനു  ഉജ്ജ്വല തുടക്കം
കാരക്കുന്ന്: ആമയൂർ റോഡ്‌ എസ്.കെ.എസ്.എസ്..എഫ്  ഹിറാ ഇസ്ലാമിക് സെന്ററിനു കീഴിൽ നടത്തപ്പെടുന്ന രണ്ട് ദിവസ പ്രഭാഷണത്തിന് കാരക്കുന്ന് ഗവണ്മെന്റ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ ഭക്തി നിർഭരമായ സദസ്സോടെ ഉജ്ജ്വല തുടക്കം.കേരളത്തിലെ പ്രഗൽഭ പ്രഭാഷകനായ ഇ.പി.അബുബക്കർ അൽ ഖസിമിയുടെ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത സദസ്സിൽ മജ്ലിസ്സുന്നൂറിന്  ഉസ്താദ് ഹസ്സൻ സഖാഫി നേത്രത്വം നൽകി.
സയ്യിദ് ശമീരലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.ഹാജി പി.പി കുഞ്ഞാലിമൊല്ല ആദ്യക്ഷത വഹിച്ചു.ശാക്കിർ ഫൈസി സ്വാഗതവും ബുജൈർ സ്വാദിഖ് നന്ദിയും പറഞ്ഞു.
രണ്ടാം ദിവസമായ ഇന്ന് അഹമ്മദ് കബീർ ബാഖവി പ്രഭാഷണം നടത്തും സയ്യിദ് അബാസ്സലി ശിഹാബ് തങ്ങൾ എം.ഉമ്മർ എം.എൽ.എ  അബ്ദുൽ അസീസ് മുസ്ലിയാർ റഹീം ഫൈസി കാരക്കുന്ന്, ചെമ്പൻ സലിം തുടങ്ങിയവർ പ്രസംഗിക്കും...

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top