ആവേശം തിമർത്ത കൊട്ടികലാശം


കാരക്കുന്ന്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചരണത്തിനു സമാപനം കുറിച്ചു കൊണ്ടുള്ള കൊട്ടികലാശം ത്രിക്കലങ്ങോടില്‍ നേരത്തേ തന്നെ തുടക്കം
രാവിലെമുതല്‍ യു.ഡി.എഫ്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൊടിതോരണങ്ങളുമായി ബൈക്കുകളിലും മറ്റു അലങ്കരിച്ച വാഹനങ്ങളുമായി നാട് ചുറ്റി. ഉച്ചയോടെ  ബൈക്ക്‌റാലികളും വാഹനപ്രചാരണവുമായി സജീവമായി. കൂടെ ജനകീയ വികസനമുന്നണിയുടെ പ്രകടനങ്ങളുമെത്തി. ഇതോടെ കാരക്കുന്നിലും പരിസരപ്രദേശങ്ങളിലും കൊട്ടിക്കലാശം ആവേശമായി പച്ച തുണിയിട്ട ലീഗ് പ്രവര്‍ത്തകരും ചുവപ്പ് തുണി ധരിച്ചവരും വാഹനങ്ങളും കൊടിത്തോരണങ്ങളുമായി വന്നു വാര്‍ഡുകള്‍ ചുറ്റി.
ജനകീയ വികസനമുന്നണിയും ബി.ജെ.പി,എസ്.ഡി.പി.ഐ,വെല്‍ഫയര്‍ പാര്‍ട്ടിപ്രവര്‍ത്തകരും പ്രചാരണവാഹനങ്ങളും തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top