ടാർ മിക്സിംഗ് പ്ലാന്റിനെതിരെ സമരം:വാഹനങ്ങൾ തീയിട്ടു.
വായനശാല: പത്തപ്പിരിയം ബേക്കലകണ്ടിയിൽ പുതുതായി ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിലേക്ക് യന്ത്ര സാമഗ്രികളുമായി വന്ന ലോറികൾ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്നു പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മിക്സിംഗ് യൂണിറ്റിനെതിരെ നാട്ടുകാർ സമരം നടത്തുന്നതിനിടെയിലാണ് വീണ്ടും നിർമാണ സാമഗ്രികളുമായി വീണ്ടും ലോറികൾ വരുന്നുണ്ടെന്ന് വിവരം ലഭിച്ചത് ഇതേ തുടർന്ന് സമരക്കാർ റോഡ് ഉപരോധിച്ചു. തുടർന്ന് പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. ക്ഷുപിതരായ സമരക്കാർ യാന്ത്ര സാമഗ്രികൾ കൊണ്ടുവന്ന 3 ടോറസ് ലോറികൾക്ക് തീയിട്ടു.നിലമ്പൂരിൽ നിന്നും ഫയര്ഫോയ്സ് എത്തിയപ്പോഴും മൂന്ന് ലോറികളും കത്തി നശിച്ചു.
വൻ പോലീസ് എം.എസ്.പി. സംഗം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.
സമരാനുകൂലികാൽ ഇന്ന് എടവണ്ണയിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ...