വഞ്ചിതരാവരുത്

0

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കാരക്കുന്ന് ന്യൂസിൻറെ  പേരും ലോഗോയും ഉപയോഗിച്ച്  നിരവധി ഫേസ്ബുക്ക്, വാട്സ്ആപ്പ് അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ അതിൽ വരുന്ന വാർത്തകൾകോ നിലപാടുകൾകോ കാരക്കുന്ന് ന്യൂസിന് യാതൊരുവിധ ബന്ധവുമില്ല   എന്ന് അറിയിക്കുന്നു.

നമ്മുടെ വാട്സാപ്പ് ഗ്രൂപ്പുകൾ:

#KarakunnuNews #WhatsApp #ഗ്രൂപ്പ് #നിയമാവലി.

1. തൃക്കലങ്ങോട് പഞ്ചായത്തിലെ പ്രാദേശിക വാർത്തകൾക്കാണ്  കാരക്കുന്ന് ന്യൂസ്  ഊന്നൽ നൽകുന്നത്. തൊട്ടടുത്ത പ്രദേശങ്ങളായ മഞ്ചേരി,എടവണ്ണ, തിരുവാലി തുടങ്ങിയ  മറ്റു പ്രദേശത്തെ പ്രധാനപ്പെട്ട  വാർത്തകൾ മാത്രം പോസ്റ്റ് ചെയ്യുക 

2. വാർത്താ  പ്രാധാന്യംമില്ലാത്ത വ്യക്തികളുടെ ഫോട്ടോകൾ   വിശ്വാസ യോഗ്യമല്ലാത്ത  ശബ്ദ സന്ദേശങ്ങൾ  ക്ലിപ്പുകൾ ഷയർ പോസ്റ്റുകളും  ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യാതിരിക്കുക.

3. വീഡിയോ ക്ലിപ്പുകൾ  വോയിസ് ക്ലിപ്പുകൾ വളരേ അത്യാവശ്യമാണെങ്കിൽ മാത്രം പോസ്റ്റ്‌ ചെയ്യുക. 

4. തൃക്കലങ്ങോട്ടിനു പുറത്തുള്ള വളരെ അത്യാവശ്യമുള്ള അറിയിപ്പുകൾ, മരണവാർത്തകളും പോസ്ററ് ചെയ്യുക.

5. മറ്റുളള മെമ്പർമാർക്ക് അലോസരമാവുന്നവിധത്തിലുളള ചർച്ചകൾ ഗ്രൂപ്പിൽ ഒഴിവാക്കുക.

6. പ്രാദേശിക രാഷ്ട്രീയമല്ലാത്ത  രാഷ്ട്രീയ വാർത്തകളോ  മതപ്രധാന്യമുള്ള  ലിങ്കുകളോ വിവരങ്ങളോ നൽകാതിരിക്കുക.

7. ഗ്രൂപ്പിൽ മത രാഷ്ട്രീയ  നിലപാടുകൾ  മാറ്റിവെക്കുകയും  വ്യക്തികളേയും സംഘടനകളേയും  ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്തുള്ള പോസ്റ്റുകൾ ഇടുകയോ ഷയർ ചെയ്യുകയോ അരുത്.

8. ഒരു വാർത്തക്ക് ഒന്നോ രണ്ടോ  ഫോട്ടോ മാത്രം  പോസ്റ്റ്  ചെയ്യുക. 
വാർത്തക്ക് ഫോട്ടോ പോസ്റ് ചെയ്യുമ്പോൾ തലക്കെട്ട്‌ കൊടുക്കുക. 

9. ഒരാൾ ഇട്ട പോസ്റ്റ് മറ്റുള്ളവർ യാതൊരു കാരണവശാലും ആവർത്തിക്കാതിരിക്കുക.

10. പ്രാദേശികമായി  വളരെ അത്യാവശ്യമുള്ള ചർച്ചകൾ, മാന്യതയുള്ള ആരോഗ്യകരമായിട്ടുള്ള വാക്കുകളിലൂടെ  ചുരുങ്ങിയ ടെസ്റ്റ് മെസ്സേജിലൂടെ  ഉത്തരവാദിത്വപ്പെട്ടവർ മാത്രം പ്രതികരിക്കുക.

11.കഷി രാഷ്ട്രീയവും മത പരവുമായ പോസ്റ്റുകളും വിവാദ വിഷയങ്ങളും  സംവാദങ്ങളും അനുവദിക്കുന്നതല്ല.

12. എല്ലാ ആഘോഷ വേളകളിലും ആശംസകൾ ടെക്സ്റ്റ്‌ മെസ്സേജിൽ മാത്രം ഒതുക്കുക. 
മത രാഷ്ട്രീയങ്ങൾക്കതീതമായി സൗഹൃദം പങ്ക് വെക്കാനും നില നിർത്താനും ശ്രമിക്കുക.

13. വർഗീയ പരാമർശം നിറഞ്ഞതോ   മതവിദ്വേഷം ജനിപ്പിക്കുന്നതോ ആയ പോസ്റ്റുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.
അശ്ലീല കമന്റുകളും പോസ്റ്റുകളും ഒഴിവാക്കുക.

14. നിയമലംഘകാരായ മെമ്പർമാരെ യാതൊരു അറിയിപ്പും കൂടാതെ ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യുന്നതായിരിക്കും.

15. ഗ്രൂപ്പിൽ വരുന്ന ഓരോ പോസ്റ്റിനു താഴെയും ചിഹ്നങ്ങൾ(eg:-👍🏻🌷😀😜😝)പരമാവധി ഉപയോഗിക്കുന്നത്  ഒഴിവാക്കുക  ഗ്രൂപ്പിൽ വരുന്ന വാർത്തകളുമായി ബന്ധപ്പെട്ട വല്ല സംശയമോ, പരാതികളോ ഉണ്ടെങ്കിൽ ഗ്രൂപ്പ്‌ അഡ്മിൻ മാരുമായി ബന്ധപ്പെടുക.

16.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്,
രാജ്യത്തിന്റെ നിയമത്തിനു  വിരുദ്ധമായി ഒരു സന്ദേശങ്ങളും പോസ്റ്റ് ചെയ്യരുത്. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും  അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന്  നിയമനടപടി കൈക്കൊള്ളുന്നതാണ്.
അതുമായി വരുന്ന നിയമ നടപടിക്ക് അഡ്മിൻസ്ന് ഉത്തരവാദിത്വം ഉണ്ടാവുന്നതല്ല. 

ഗ്രൂപ്പ്‌ ന്റെ സുഖമമായ നടത്തിപ്പിന്ന് എല്ലാവരും സഹകരിക്കുക.

പരസ്പര സഹകരണമാണ്  ഓരോ കൂട്ടായ്മയുടേയും കരുത്ത്. സഹകരണം പ്രതീക്ഷിച്ചു കൊണ്ട്.. കാരക്കുന്ന് ന്യുസ്സ്‌ അഡ്മിൻസ്-
--------------------
🌏നമ്മുടെ facebook page : Karakunnunews

🌏നമ്മുടെ  web site : www.karakunnunews.com

🌏നമ്മുടെ യൂട്യൂബ് ചാനൽ :https://www.youtube.com/channel/UCeSaN-nmHeYdSKNPQFTCWuQ 

whatsapp ഗ്രുപിൽ അംഗമാവാൻ  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Group 2 : https://chat.whatsapp.com/2g7myFcqayU5WqFoX8jd33

Group 3:
https://chat.whatsapp.com/IJPNAO705RsB3jd7nKKzI4
Tags

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top