അണിയറയിൽ ഒരുക്കം തുടങ്ങി മുന്നണികൾ..
തൃക്കലങ്ങോട്: സംവരണ വാർഡുകൾ തരംതിരിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങി രാഷ്ട്രീയ കക്ഷികൾ അണിയറ പ്രവർത്തനങ്ങൾ സജീവമാക്കി. സ്ഥാനാർത്ഥി ചർച്ചകൾ സജീവമായി നടന്നുവരുന്നു. മത്സരിക്കാൻസാദ്ധ്യതയുള്ളവർ ഇതിനോടകം പ്രവർത്തന രംഗത്ത് സജീവമായി തുടങ്ങിയിട്ടുണ്ട്.
ഭരണം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും ശക്തമായ പോരാട്ടം തന്നെയാകും തൃക്കലങ്ങോട് അരങ്ങേറുക. ഒട്ടു മിക്ക വാർഡുകളിലും സ്ഥാനാർഥി സാധ്യത ലിസ്റ്റ് റെഡിയായിട്ടുണ്ട് . വരുന്ന ദിവസങ്ങളിൽ ഇരുമുന്നണികളും സ്ഥാനാർഥികളുടെ പേര് വ്യക്തമാക്കും
മുൻ തിരഞ്ഞെടുപ്പുകളെ പോലെ കാടിലക്കിയുള്ള പ്രചരണം കൊവിഡിന്റെ പശ്ചാത്തലത്തിൽ സാധിക്കില്ലായെന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. അത് മറികടക്കാനുള്ള പ്രചരണ തന്ത്രം ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു.
ഏതായാലും വരുംദിവസങ്ങളിൽ വാർഡുകളിലും, ബ്ലോക്ക് പഞ്ചായത്ത്, ജില്ല ഡിവിഷനിലെ സ്ഥാനാർത്ഥികൾ ആരൊക്കെ എന്ന് വ്യക്തമാകും...
👉തൃക്കലങ്ങോട്ലെ തിരഞ്ഞെടുപ്പ് വാർത്തകൾക്കും വിശേഷങ്ങൾക്കും ഈ പേജ് ലൈക് ചെയ്യുക