തൃക്കലങ്ങോട് : ആസന്നമായ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലേക്ക് 4 (ചെറുപള്ളി), 21(തൃക്കലങ്ങോട്32) , 22 (മരത്താണി) വാർഡുകളുകളിൽ നിന്നും കാരക്കുന്ന്, തൃക്കലങ്ങോട് ബ്ലോക്ക് ഡിവിഷനിലേക്കും ജനവിധി തേടുവാൻ പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
സ്ഥാനാർത്ഥികളെ ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രഖ്യാപിക്കും
ഓൺലൈനിൽ ചേർന്ന പഞ്ചായത്ത് എക്സിക്യൂട്ടീവ് മീറ്റിങ് ബിജു കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം (wim) സംസ്ഥാന വൈസ് പ്രസിഡൻറ് സരോജിനി രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അബ്ദുപ്പ ആമയൂർ വിഷയാവതരണം നടത്തി,KT മുഹമ്മദലി മരത്താണി,ഫൈസൽ ബാബു മേച്ചേരി,അഷ്റഫ് ഷാപ്പിൽ കുന്ന്,സൈദ് തോട്ടുപൊയിൽ,നിസാർ നീലങ്ങോട്,MA കബീർ മരത്താണി .തുടങ്ങിയവർ സംസാരിച്ചു.