കാരക്കുന്ന്.: തൃക്കാലങ്ങോട് ഗ്രാമ പഞ്ചായത്തിൽ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. ജലജീവൻ മിഷനുവേണ്ടി അനുയോജ്യമായ സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് യഥാർത്യമാവാൻ ഇനിയും സമയമെടുക്കും. ഇതിന്റെ പേരിൽ ചെറുകിട കുടിവെള്ള പദ്ധതികൾ നിഷേധിക്കുകയാണ്. കാർഷിക മേഖലയിൽ തെങ്ങു, കുരുമുളക്, വിളകൾ പരിഗണിച്ചിട്ടില്ല.
പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ അവഗണിച്ചെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ രംഗത്ത് നൂതനമായ പദ്ധതികൾ ഇല്ല |Lss, uss പരിശീലനത്തിനു പദ്ധതിയില്ല,ആരോഗ്യ ശുചിത്യ മേഖലക്കും കടുത്ത അവഗണന യാണ്.
ബഡ്ജറ്റ് ചർച്ചക്ക് ശേഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ യോഗം നടത്തി
എം.ജസീർ കുരിക്കൾ, ജോമോൻ ജോർജ്,നിഷ എടക്കുളങ്ങര,പ്രഭേഷ് എടക്കാട്,പി.ഗീത, കെ.കൃഷ്ണദാസ്, പ്രസന്നകുമാരി ടീച്ചർ എന്നിവർ പ്രസംഗിച്ചു.