കാരക്കുന്ന്: സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കാണിക്കുന്ന അവഗണക്കെതിരെയും സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച തുക വെട്ടിച്ചുരുക്കുകയും ലൈഫ് പാർപ്പിട പദ്ധതിക്ക് ഗ്രാമ പഞ്ചായത്തിന് ലോണും സംസ്ഥാന വിഹിതവും നൽകാത്തതിന് എതിരെ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ ധർണ നടത്തി .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് NP ഷാഹിദ മുഹമ്മദ് അധ്യക്ഷത വഹിച്ചു.എലമ്ബ്ര ബാപ്പുട്ടി ഉദ്ഘാടനം നിർവഹിച്ചു.K ജയപ്രകാശ് ബാബു ,NP മുഹമ്മദ് ,EA സലാം ,NV മരക്കാർ ,ഹസ്കർ ആമയൂർ ,അൻവർ കോയ തങ്ങൾ ,P ലുക്മാൻ എന്നിവർ പ്രസംഗിച്ചു.
Whatsapp group : https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l