തൃക്കലങ്ങോട് അഗ്രിഗേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.

0
തൃക്കലങ്ങോട്: കാർഷിക വികസന കർഷക്ഷേമ വകുപ്പ് -  ആത്മ . മലപ്പുറം, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന - കൃഷിയിടാധിഷ്ഠത ആസൂത്രണ സമീപന പദ്ധതി (ഫാം പ്ലാൻ ) 2022-23 പ്രകാരം രൂപീകരിച്ച അഗ്രിഗേഷൻ സെന്റർ ന്റെ പ്രവർത്തന  ഉൽഘാടനം 13/04/2023  വ്യാഴാഴ്ച 10 മണിക്ക്  തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് ഓഫിസിന് എതിർ വശത്ത് പ്രതേകം സഞ്ജീകരിച്ച സ്റ്റാളിൽ വെച്ചു നടന്നു. തൃക്കലങ്ങോട് അഗ്രിഗേഷൻ സെന്ററിന്റെ ഉൽഘാടനം തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷാഹിദ മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി. ജയപ്രകാശ് ബാബു അദ്ധ്യക്ഷo വഹിച്ചു. തൃക്കലങ്ങോട് കൃഷി ഓഫീസർ ശ്രീ. സുബൈർ ബാബു .കെ. പദ്ധതി വിശദീകരിച്ചു. തുക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് മെമ്പർ മാർക കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ കർഷകസമിതി ഭാരവാഹികൾ കുടുംബശ്രീ ഭാരവാഹികൾ, കർഷകർ പങ്കെടുത്ത ചടങ്ങിൽ അഗ്രിഗേഷൻ സെന്റർ പ്രസിഡണ്ട് ശ്രീ. ഗോപിനാഥൻ -പി കെ സ്വാഗതവും, ട്രഷറർ മുരളി എടപ്പറ്റ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് കൃഷി ഓഫിസർ ശ്രീ. ഷബീറലി കെ, കൃഷി അസിസ്റ്റന്റ് ശ്രീ. നവീഷ് ഇ. ശ്രീമതി. അനീസ. BT M. വണ്ടൂർ ബ്ലോക്ക് , ശ്രീ. അബ്ദുൽ നാസർ . ടി.പി. അഗ്രിഗേഷൻ സെൻറർ  സെക്രട്ടറി, എന്നിവർ നേതൃത്വം നൽകി.

നമ്മുടെ നാട്ടിലെ കർഷകർ ഉൽപാദിപ്പിച്ച വിഷരഹിതമായ നാടൻ പച്ചക്കറികളും, മറ്റു കാർഷിക ഉൽപ്പന്നങ്ങളും , മറുനാടൻ പച്ചക്കറികളും മിതമായ നിരക്കിൽ തൃക്കലങ്ങോട് അഗ്രിഗേഷൻ സെന്ററിൽ നിന്നും ലഭിക്കുന്നതാണ്. 

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*