തൃക്കലങ്ങോട് : സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായി ലൈഫ് പാർപ്പിട പദ്ധതിയിൽ പണിപൂർത്തീകരിച്ച 160 വീടുകളുടെ താക്കോൽ ദാനം തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ് നിർവഹിച്ചു.
ഒന്നാം ഘട്ടത്തിൽ എസ്.സി വിഭാഗം 180 വീടുകളും ജനറൽ വിഭാഗം 17 യും രണ്ടാo ഘട്ടത്തിൽ എസ്.ഇ 175 ജനറൽ 200 വീടുകളാണ് അനുവദിച്ചിട്ടുള്ളത്.
ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ നൽകിയ പഞ്ചായത്താണ് തൃക്കലങ്ങോട്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു .സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ അൻവർ കോയ തങ്ങൾ ,മഞ്ജുഷ ,ബ്ലോക്ക് മെമ്പർ അജിത നന്നാട്ടുപുറത്ത് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ NP മുഹമ്മദ് ,പഞ്ചായത്ത് സെക്രട്ടറി ഷാജു മോൻ ,എലംബ്ര ബാപ്പുട്ടി ,കുട്ട്യാപ്പു , ഗ്രാമ പഞ്ചായത്ത് മെമ്പർ ജസീർ കുരിക്കൾ ,NP ജലാൽ ,ജോമോൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു .അസിസ്റ്റന്റ് സെക്രട്ടറി നന്ദി പറഞ്ഞു .