തച്ചുണ്ണി : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രാന്റ് ഉപയോഗിച്ച് കാരക്കുന്ന് തച്ചുണ്ണിയിൽ നിർമ്മിച്ച യുവശക്തി വയനാശല കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉത്ഘാടനം ചെയ്തു. മഞ്ചേരി മണ്ഡലം എം. എൽ. എ അഡ്വ. യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.ചികത്സ സഹായ ഉപകരണങ്ങളുടെ ഏറ്റുവാങ്ങൽ നിലമ്പുർ എം. എൽ. എ ശ്രീ. പി. വി. അൻവർ നിർവ്വഹിച്ചു.
സംസ്ഥാന യുവജന കമ്മീഷൻ അംഗം പി കെ. മുബഷിർ, ഏറനാട് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. പി. മധു, ഗ്രാമ പഞ്ചായത്ത് അംഗം. എൻ. പി. ജലാലുദ്ധീൻ, വി. എം. ഷൗക്കത്ത്, ഹാജി. പി. പി. കുഞ്ഞാലിമൊല്ല തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
സ്വാഗതസംഘം ചെയർമാൻ എൻ. എം. കോയ മാസ്റ്റർ സ്വാഗതവും വായനശാല പ്രസിഡണ്ട് അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.