എടവണ്ണ: എടവണ്ണയിൽ വെടിയേറ്റ് മരണപ്പെട്ട റിദാൻ ബാസിലിന്റെ കൊലപാതക കേസ് അനേഷണം യു.പ്പിലെ ഗാസിയാബാദിലേക്ക്.
കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടിയാണ് അനേഷണ സംഗം യു.പി ലേക്ക് എത്തിയത്.
യു.പിയിലെ ഗാസിയാബാദിൽ നിന്നാണ് മുഖ്യ പ്രതി മുഹമ്മദ് ഷാൻ തോക്ക് സംഘടിപ്പിച്ചതെന്നും ഒരുലക്ഷത്തി പതിനായിരം രൂപയായെന്നും നേരത്തെ പ്രതി മൊഴി നൽകിയിരുന്നു. കൂടുതൽ തെളിവെടുപ്പിനായി മെയ് നാല് വരെ കസ്റ്റഡിയിലാണെന്നും ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.
കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ടു മൊബൈൽഫോണുകളും കണ്ടെടുക്കാനായിട്ടില്ല. കൊലപ്പെടുത്തിയശേഷം ഇവ പുഴയിൽ തള്ളിയെന്നാണു പ്രതി നൽകിയ മൊഴി. പുഴയിൽ രണ്ടുദിവസം തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ 22-നാണ് എടവണ്ണ ചെമ്പക്കുത്ത് പുലിക്കുന്ന് മലയിൽ റിദാൻ ബാസിലിനെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.