ഏറനാട് താലൂക്കിലെ ആദ്യ കെ- സ്റ്റോർ തൃക്കലങ്ങോട് നീലങ്ങോടിൽ പ്രദേശവാസികളുടെ നിറസാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് NP ഷാഹിദ മുഹമ്മദിന്റെ അധ്യക്ഷയിൽ MLA അഡ്വ:UA ലത്തീഫ് ഉദ്ഘാടനം ചെയ്തു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു.
പഴയ റേഷൻ കടക ളുടെ പുതിയ പതിപ്പാണ് കെ- സ്റ്റോർ.
കെ- സ്റ്റോറുകളുടെ പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ച് കെ -സ്റ്റോറുകളാക്കുകയാണ്.
ആദ്യ ഘട്ടത്തില്‍ 108 കെ – സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണ്ണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ഒരു ജി പി എസ് ട്രാക്കിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
മലപ്പുറം ജില്ലാ സപ്ലൈ ഓഫീസർ മിനി സ്വാഗതം പറയുകയും ഏറനാട് താലൂക്ക് സപ്ലൈ ഓഫീസർ CA വിനോദ് കുമാർ നന്ദിയും പറഞ്ഞു.