മാലിന്യമുക്ത തൃക്കലങ്ങോട്" പദ്ധതിയുടെ ഭാഗമായി തൃക്കലങ്ങോട് പഞ്ചായത്ത് ചെറാംകുത്ത് വാർഡിലെ പ്രധാന കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പർ ശുചീകരണ പ്രവവർത്തനങ്ങൾ നേതൃത്വം നൽകി.
വാർഡ് തല ഉത്ഘാടനം പ്രധാന ജലാശയമായ മാമ്പൊഴിൽ കുളം ശുചീകരണ പ്രവവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ഷാഹിദ മുഹമ്മദ് നടത്തി,പഞ്ചായത്ത് മെമ്പർ എം.ജസീർ കുരിക്കൾ,പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ,അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ ആശാ വർക്കർ രാജി വേങ്ങാംതൊടി, എൻ.പി.മുഹമ്മദ് എന്നിവർ സംസാരിച്ചു.