തച്ചുണ്ണി : കാരക്കുന്ന് തച്ചുണ്ണിയിൾ പ്രവർത്തിക്കുന്ന യുവശക്തി വായനശാല യുടെ പുതിയ കെട്ടിടോദ്ഘാടനം നാളെ രാവിലെ 9.30 തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും മഞ്ചേരി എം. എൾ. എ അഡ്വ : യു.എ ലത്തീഫ് ആധ്യക്ഷത വഹിക്കും, രോഗികൾക്കുള്ള ചികിത്സ സഹായ ഉപകരണങ്ങൾ പി. വി. അൻവർ എം.എഎ ഏറ്റുവാങ്ങും..കോൺഫ്രൻസ് ഹാൾ ഉദ്ഘാടനം പ്രമോദ് ദാസ് നിർവഹിക്കും എൻ. എം കോയമാസ്റ്റർ,കെ.പി മധു,പി.കെ മുബഷിർ,വാർഡ് മെമ്പർ എൻ.പി.ജലാൽ,ഹാജി പി.പി കുഞ്ഞാലിമല്ല,അസീസ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും
സമാപനമായി വൈബ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.