ഖത്തർ : പ്രവാസ ലോകത്തിലെ ഇടവേളകളിൽ തന്റെ കഴിവുകൾ മികവുറ്റതാകുയാണ് നമ്മുടെ കരാകുന്നുകാരൻ .വളരെ ചെറുപ്പത്തിൽ തന്നെ ഫുട്ബോളിലും ക്രിക്കറ്റിലും മികവ് തെളിയിച്ച കളിക്കാരനായിരുന്നു സാലിം ബാബു എന്ന കുഞ്ഞുട്ടി. കാരക്കുന്ന് ആമയൂ റോഡിലെ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് വളർന്ന് ഒരുപാട് ടൂർണമെന്റിൽ വിജയം കൈവരിച്ചിരുന്നതിൽ സാലിമിന്റെ പങ്ക് വലുതാണ്. .
പിന്നീട് ഫുട്ബോളിൽ പരിക്ക് പറ്റി ഫുട്ബോളിനോട് അകലം പാലിച്ച് ക്രിക്കറ്റിൽ സജീവമാവുകയായിരുന്നു.
ഇന്ന് ഖത്തറിൽ ഗവ : ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായി ജോലി ചൈതു വരുന്ന സാലിം ഒഴിവ് ദിവസങ്ങളിൽ ഖത്തറിലുള്ള പ്രധാന ക്ലബ്ബുകൾക്ക് വേണ്ടി ക്രിക്കറ്റിൽ മിന്നി തിളങ്ങുകയാണ്.
269 കളികളിൽ 6088 റൺസും, 69 വിക്കറ്റുകളുമാണ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സാലിം നേടിയെടുത്തത്.
തന്റെ ക്ലബ്ബുകളുടെ ഒട്ടുമിക്ക വിജയത്തിന്റെയും ശില്പിയും സാലിമിന്റെ മികവ് തന്നെ .
ഒഴിവ് ദിവസമായ വെള്ളിയാഴ്ചകളിൽ രാവിലെ ജേഴ്‌സി ലാബ് ആൾറൗണ്ടർസ് ക്ലബ് നു വേണ്ടിയും ഉച്ചക്കുശേഷം ACT യിലുമാണ് സ്ഥിരമായി കളിക്കാറുള്ള ക്ലബ്ബുകൾ.
ബാറ്റിങ്ങിലും ബൗളിങ്ങിലും അതിശയ കഴിവുള്ള സാലിം മറ്റു ക്ലബ്ബുകൾക്ക് വേണ്ടി ഗസ്റ്റ് പ്ലെയറായും മുന്നേറുകയാണ്.