പടിഞ്ഞാറെക്കര : യൂത്ത് കോൺഗ്രസ് കാരക്കുന്ന് പടിഞ്ഞാറെക്കര യൂണിറ്റ് കമ്മിറ്റിയുടെയും പ്രതിഭ കലാകായിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തെ SSLC, +2 വിജയികൾക്കുള്ള അവാർഡ് വിതരണം കെ .പി.സി.സി മെമ്പർ വി.സുധാകരൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീസ് കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
തൃക്കലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജയപ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് തൃക്കലങ്ങോട് മണ്ഡലം പ്രസിഡണ്ട് മജീദ് പാലക്കൽ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സീനാ രാജൻ, സി.ശങ്കുണ്ണി നായർ, കെ.സുബൈർ ഇപ്പു, സാജിദ് ബാബു കളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
പാലിയേറ്റീവ് കെയറിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് റഷീദ് പുലത്ത് ക്ലാസ്സെടുത്തു. യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് ഭാരവാഹികളായ ആഷിഖ് പാലക്കൽ, എ.ഫാസിൽ, കെ.മുസവ്വിർ തുടങ്ങിയവർ സംബന്ധിച്ചു. പ്രതിഭ ക്ലബ്ബ് സെക്രട്ടറി കെ.ഷഹീർ സ്വാഗതവും യൂത്ത് കോൺഗ്രസ് യൂണിറ്റ് സെക്രട്ടറി പി.സജിൻ നന്ദിയും പറഞ്ഞു.