മഞ്ചേരി: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മഞ്ചേരി മണ്ഡലം എം.എസ്. എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിപ്പറമ്പ് അരീക്കോട് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജറുദ്ധീൻ മൊയ്തു ഉദ്ഘാടനം ചെയ്തു.
റോഡ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ മഞ്ചേരി പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി ബിസ്മി NP സ്വാഗതം പറയുകയും പ്രസിഡന്റ് ജദീർ മുള്ളമ്പാറ അധ്യക്ഷത വഹിക്കുകയും ആഷിക്ക് പയ്യനാട്,ശംസുദ്ധീൻ വി പി, ഷഫീഖ് വി .ടി,റഫീഖ് പറമ്പൂർ, സാദിഖ് കൂളമഠത്തിൽ,ശിഹാബ് പയ്യനാട്, യൂസഫ് കെ ടി, അനീസ് ആലുങ്ങൽ,യാഷിക് തുറക്കൽ ബാവ കൊടക്കാടൻ എന്നിവർ പ്രസംഗിച്ചു.