തൃക്കങ്ങോട് പഞ്ചായത്തിൽ കാരക്കുന്ന് വില്ലേജിലെ ചീനിക്കലിലാണ് ഒരു പ്രവേശന റോഡ്, കൂടാതെ ഇരിങ്ങാട്ടിരി, കൊടശ്ശേരി, പൂക്കോട്ടുചോല, ഇരുപ്പൻ തൊടി, പുഞ്ചപ്പാടം തുടങ്ങിയ ഇടങ്ങളിലാണ് ദേശീയപാതയിലേക്ക് പ്രവേശന റോഡുകൾ ഉണ്ടാവുക .
തൂവൂരിൽ പ്രവേശനം അനുവദിക്കണമെന്ന് എപി അനിൽകുമാർ എംഎൽഎ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു, ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും തീരുമാനമായിട്ടില്ല, കൂടുതൽ ഇടങ്ങളിൽ നിന്ന് പ്രവേശനം അനുവദിച്ചാൽ പാതയുടെ ഗുണം ലഭിക്കില്ലെന്നാണ്ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്.
നിലവിൽ 45 മീറ്റർ വീതിയിൽ 53 കിലോമീറ്റരാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്.
No comments:
Post a Comment