DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Monday, 10 February 2025

വിവിധ ആവശ്യങ്ങളിൽ ഉടൻ പരിഹാരം ആവശ്യപ്പെട്ട് DYFI

തൃക്കലങ്ങോട് >
 തൃക്കലങ്ങോട് പഞ്ചായത്തിനകത്തെ വിവിധ പ്രശ്നങ്ങൾക്ക് ഉടനെ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് DYFI തൃക്കലങ്ങോട് മേഖല കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.
 സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന ആമയൂർ റോഡ് എൽ പി സ്കൂളിന് മുമ്പിലുള്ള PWD റോഡിന് സമീപമുള്ള TAKE A BREAK ന് വേണ്ടി കുഴിച്ച വേസ്റ്റ് കുഴി മണ്ണിട്ട് മൂടി നികത്തുക,
 അപേക്ഷ സ്വീകരിച്ച് മാസങ്ങളായിട്ടും വിതരണം ചെയ്യാത്ത സ്പോർട്സ് കിറ്റുകൾ തുടർനടപടികൾ പൂർത്തീകരിച്ച് ക്ലബ്ബുകൾക്ക് ഉടനെ വിതരണം ചെയ്യുക,
കാരക്കുന്ന് ആനക്കോട്ടുപുറം റോഡ്,
  പള്ളിപ്പടി അയ്യങ്കോട് റോഡ്,
 ഉൾപ്പെടെയുള്ള തകർന്നു കിടക്കുന്ന പഞ്ചായത്തിലെ പ്രവർത്തന പദ്ധതിയിലുള്ള ഗ്രാമീണ റോഡുകൾ ഉടനെ ഗതാഗതയോഗ്യമാക്കുക.,ആമയൂർ റോഡിലെ അഹമ്മദ് കുരിക്കൾ പൊതുജന വായനശാല തുറന്നു പ്രവർത്തനം ആരംഭിക്കുക, ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെഭാഗമായി പൊളിച്ച റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കുക, അമ്പലപ്പടിയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം ഉടനെ പ്രവർത്തനം ആരംഭിക്കുക.

 തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് DYFI നിവേദനം നൽകിയത്.
തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡണ്ട് എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തു.

 ഉടനെ പ്രശ്നമ പരിഹാരം നടത്തണമെന്നും അല്ലാത്തപക്ഷം വരുംദിവസങ്ങളിൽ വിവിധ രീതിയിലുള്ള സമരപ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും DYFI ഭാരവാഹികൾ അറിയിച്ചു.
DYFI തൃക്കലങ്ങോട് മേഖലാ സെക്രട്ടറി ശരത് സുന്ദർ,
 പ്രസിഡണ്ട് നിഷാദ്. പി,
 ജോയിൻ സെക്രട്ടറി ദീപക്
വൈസ് പ്രസിഡണ്ട് പ്രവീൺ,
സെക്രട്ടറിയേറ്റ് അംഗം റാഷിദ്, അജൻ എന്നിവർ നിവേദനം നൽകുകയും വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു.

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart