തൃക്കലങ്ങോട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടു കാര്യസ്ഥതക്കും എതിരെ പഞ്ചായത്ത് ഓഫീസിലേക്ക് വരുന്ന 21 നു നടത്തുന്ന ബഹുജന മാർച്ച് ന്റെ പ്രചരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച വാർഡ് തല വാഹന പ്രചരണ ജാഥയ്ക്ക് ആമയൂരിൽ സമാപനം.
തോട്ടുപോയിൽ നിന്നും തുടക്കം കുറിച്ച്
മൂന്ന് ദിവസങ്ങളിലായി
നടന്ന ജാഥ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും സഞ്ചരിച്ചായിരുന്നു ഇന്ന് ആമയൂരിൽ സമാപിച്ചത്.
ജാഥയുടെ വിവിധ കേന്ദ്രങ്ങളിൽ സഖാക്കൾ കെ പി മധു ,കെ കുട്ടിയാപ്പു,സുബ്രഹ്മണ്യൻ,കെ കെ ജനാർദ്ദനൻ, പി.രാജശേഖരൻ,കെ അഷ്റഫ്,സി ടി മനോജ്,നിഷ എടക്കുളങ്ങര, എൻ എം കോയ മാസ്റ്റർ,പി.ഗീത പി.സരോജിനി,പ്രഭേഷ് എടക്കാട്,കെ. കൃഷണദാസ്,ജോമോൻ ജോർജ്, എൻസിപി മണ്ഡലം പ്രസിഡണ്ട് ഉണ്ണി ആമയൂർ, ഐ.എൻ.എൽ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബഷീർ മരത്താണി തുടങ്ങി മറ്റു നേതാക്കളും സംസാരിച്ചു....