ചെറാംകുത്ത് : തൃക്കലങ്ങോട്
16ആം വാർഡ് ചെറാംകുത്ത് വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയായുധങ്ങൾ കൈമാറുകയും ചെയ്തു.
ചടങ്ങ് വാർഡ് മെമ്പർ എം.ജസീർ കുരിക്കൾ ഉത്ഘാടനം ചെയ്തു,മുൻ മെമ്പർ വിമലാ വേങ്ങാംതൊടി അദ്ധ്യക്ഷയായി. ADS ചെയർപേഴ്സൺ സുഗത കൈനിക്കര,വികസന സമിയംഗങ്ങളായ ഐ. രാജേഷ്,ഇ.ഫിറോസ് ബാബു എന്നിവർ സംസാരിച്ചു ഐ.ജപ്രകാശ് നന്ദിയും പറഞ്ഞു.