കാരക്കുന്ന് : എസ്.എസ്.എഫ്. കാരക്കുന്ന് സെക്ടർ സാഹിത്യോത്സവിൽ പുലത്ത് യൂണിറ്റ് ജേതാക്കളായി.
ആമയൂർ റോഡ്, കാരക്കുന്ന് 34, യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ
വിവിധ വേദികളിലായി നിരവധി മത്സരാർത്ഥികൾ അണിനിരന്നു.
മത്സരത്തിൽ കലാപ്രതിഭയായി പുലത്ത് യൂണിറ്റിലെ മുഹമ്മദ് ഹംദാനും സർഗപ്രതിഭയായി കാരക്കുന്ന് 34 യൂണിറ്റിലെ ഫാഹിൽ റോഷനെയും തിരഞ്ഞെടുത്തു.
അബ്ദു റഷീദ് സഖാഫി പത്തപ്പിരിയം,അസൈനാർ സഖാഫി കുട്ടശ്ശേരി, അലവി അഹ്സനി തുടങ്ങിയവർ ഉപഹാരം നൽകി.
അടുത്ത തവണത്തെ കാരക്കുന്ന് സെക്ടർ സാഹിത്യോത്സവ് കണ്ടാലപ്പറ്റ വെച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു.