കാരക്കുന്ന്: പാലക്കൽ കുടുംബത്തിൽ നിന്നും SSLC, +2 മറ്റു മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് നൽകി അനുമോദിച്ചു.
കാരക്കുന്ന് നാസ് മാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി സുലൈമാൻ മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു.ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിനു കെ. ഷാജഹാൻ മാസ്റ്റർ വണ്ടൂർ നേതൃത്വം നൽകി.
കാസിം മാഷ്, മജീദ് പാലക്കൽ, പി ഉസ്മാൻ, അബ്ദുള്ളക്കുട്ടി ഹാജി,
മരക്കാർ പി,അബ്ദുൽ അസീസ്,നൗഷാദ് പി,സഫീറലി പി,നിഷാദ് പി,ജംഷി പി എന്നിവർ സംസാരിച്ചു.സെക്രട്ടറി അബ്ദുറഹ്മാൻ പി (മാനുപ്പ ) സ്വാഗതവും റിയാസ് മരത്താണി നന്ദി യും പറഞ്ഞു.