തൃക്കലങ്ങോട് : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് യു.ഡി. എഫ് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ എൽ. ഡി. എഫ് ബഹുജന മാർച്ച് വരുന്ന 21നു സംഘടിപ്പിക്കും.
മാർച്ചിന്റെ പ്രചരണാർത്ഥം വാർഡുകൾ കേന്ദ്രീകരിച്ച് നടത്തുന്ന വാഹന പ്രചരണ ജാഥക്ക് തോട്ടുപൊഴിയിൽ തുടക്കമായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഎം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
ഇ അബ്ദു ആദ്യക്ഷനായി. ജാഥ ക്യാപ്റ്റൻ ജസീർ കുരിക്കൾ നന്ദിയും പറഞ്ഞു.
കെ പി. മധു, കെ കുട്ടിയാപ്പു, സുബ്രഹ്മണ്യൻ, കെ കെ ജനാർദ്ദൻ, പി രാജശേഖരൻ, കെ അഷ്‌റഫ്, സി ടി മനോജ്, നിഷ എടകുളങ്ങര, പി. ഗീത, പി. സരോജിനി, പ്രഭേഷ് എടക്കാട്, കെ കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു.