കാരക്കുന്ന് : സമസ്ത മുശാവറ അംഗവും പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന കാരക്കുന്ന് മമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും കാരക്കുന്ന് അല്‍ ഫലാഫ് ഇസ്‌ലാമിക് സെന്ററിനു കീഴില്‍ നടന്നു വരുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസും വരുന്ന വെള്ളിയാഴച (23.06.2023) അല്‍ ഫലാഹ് ക്യാമ്പസില്‍ നടക്കും. എം എം ബീരാന്‍കുട്ടി മുസ്‌ലിയാര്‍ വടശ്ശേരി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. സ്വലാത്ത് മജ്‌ലിസിന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ഉപാദ്ധ്യക്ഷനും അല്‍ഫലാഹ് ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റുമായ പത്തപ്പിരിയം അബ്ദുറശീദ് സഖാഫി നേതൃത്വം നല്‍കും.
മമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും സ്വലാത്ത് മജ്‌ലിസും വെള്ളിയാഴ്ച.
June 21, 2023