തൃക്കലങ്ങോട്: അഴിമതി ജനദ്രോഹ ഭരണത്തിനെതിരെ LDF പഞ്ചായത്ത് കമ്മറ്റി കാരക്കുന്ന് പള്ളിപ്പടിയിൽ നിന്നും തൃക്കാലങ്ങോട് പഞ്ചായത്ത് ഓഫീസിലേക്കായിരുന്നു ബഹുജന മാർച്ച് സംഘടിപ്പിച്ചത്.
നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു, സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റംഗം വി.എം.ഷൗക്കത്ത് ഉത്ഘാടനം ചെയ്തു,
സി.പി.ഐ.എം.മഞ്ചേരി ഏരിയാ കമ്മറ്റിയംഗവും പഞ്ചായത്തംഗവുമായ എം.ജസീർ കുരിക്കൾ സ്വാഗതം പറഞ്ഞു,സി.പി.ഐ. നേതാവ് ഇ.അബ്ദു അദ്ധ്യക്ഷനായ യോഗത്തിൽ എൻ.സി.പി.ബ്ലോക്ക് പ്രസിഡന്റ് ഉണ്ണി ആമയൂർ,ഐ.എൻ.എൽ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മരത്താണി,സി.പി.ഐ.ജില്ലാ കമ്മറ്റിയംഗം പി.സരോജനി,സി.പി.ഐ.എം.ലോക്കൽ സെക്രട്ടറിമാരായ കെ.കുട്ട്യാപ്പു,കെ. സുബ്രമണ്യൻ,കെ.കെ. ജനാർദ്ദനൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കോയ മാസ്റ്റർ,മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു, സി.പി.ഐ.എം.ഏരിയാ കമ്മറ്റിയംഗം കെ.പി.മധു നന്ദിയും പറഞ്ഞു,അപ്പുട്ടി ആലുങ്ങൽ,ടി.സലാം,കെ.അഷ്റഫ്,പി.രാജശേഖരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
No comments:
Post a Comment