ജാമിഅ ഇസ്ലാമിയ്യ സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തനോദ്ഘാടനം ചെയ്തു
June 23, 2023
കാരക്കുന്ന് : മഞ്ചേരി ജാമിഅ ഇസ്ലാമിയ്യ സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തനോദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു .കാരക്കുന്ന് ജാമിഅ ശരീഅത്ത് കോളജിൽ നടന്ന പരിപാടിയിൽ ഫാറൂഖ് ഫൈസി മണിമൂളി അധ്യക്ഷത വഹിച്ചു. നാസർ ഫൈസി ചെമ്പ്രശ്ശേരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുഹമ്മദ് ഷബീബ് എളങ്കൂർ ഖിറാഅത്ത് നടത്തി. റാഷിദ് മാസ്റ്റർ പൂക്കുളത്തൂർ, അബ്ദുൽ വഹാബ് ബാഖവി,അനീസ് ഫൈസി മഞ്ഞപ്പറ്റ, അബ്ദുല്ല മാസ്റ്റർ വേങ്ങര, ഫായിസ് അബ്ദുള്ള ഹുദവി ഒടമല തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് അദ്‌നാൻ അരിമ്പ്ര സ്വാഗതവും മുഹമ്മദ് ഷാമിൽ മാനന്തവാടി നന്ദിയും പറഞ്ഞു.
Tags