കാരക്കുന്ന് : തെരുവ് നായ് ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസ് കാരക്കുന്ന് സർക്കിൾ കമ്മറ്റി തൃക്കലങ്ങോട് പഞ്ചായത്ത്
സെക്രട്ടറിക്ക് നിവേദനം നൽകി.
കാരക്കുന്ന്, ചെറുപള്ളി, നായരങ്ങാടി, ആമയൂർ റോഡ് ഭാഗങ്ങളിൽ തെരുവ് നായ ശല്യം കൂടി വരുന്നുണ്ട്. സ്കൂൾ കുട്ടികൾ മദ്രസാ വിദ്യാർത്ഥികളും ഏറെ ഭയത്തോടെയാണ് റോഡിലൂടെ യാത്ര ചെയ്യുന്നത് ഇതിനൊരു പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ്ശാക്കിർ സഖാഫി, സെക്രട്ടറി ഷിഹാബ് കണ്ടാലപ്പറ്റ, ബഷീർ സഖാഫി തച്ചുണ്ണി, ശറഫുദ്ദീൻ മാസ്റ്റർ പുലത്ത്
അസീസ് അൽ ഹസനി തുടങ്ങിയവർ പങ്കെടുത്തു.