കാരക്കുന്ന് : കാരക്കുന്ന് അൽ ഫലാഹിൽ പുതുതായി ആരംഭിച്ച തിബ്‌യാൻ പ്രീ സ്കൂളിന്റെ ഉദ്ഘാടനം കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല നിർവഹിച്ചു.
IAME സംസ്ഥാന തലത്തിൽ നടത്തിയ i set ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനം നേടി സ്വർണ മെഡൽ കരസ്ഥമാക്കിയ അൽ ഫലാഹ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ സനീജ് P, സ്വാലിഹ് കെ എന്നിവർക്കും , SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർഥികൾക്കും മദ്റസ 10-ാം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയവർക്കുമുള്ള അവാർഡ് ദാനവും ചടങ്ങിൽ നടന്നു
അൽ ഫലാഹ് കാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തിബ്‌യാൻ ,LKG ക്ലാസുകളിൽ പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർഥികൾക്ക് ആദ്യക്ഷരം കുറിക്കുന്ന ഇഖ്റഅ് ഡേ ക്ക് പത്തപ്പിരിയം അബ്ദു റഷീദ് സഖാഫി നേതൃത്വം നൽകി. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ സഖാഫി തച്ചുണ്ണി, ശംസുദ്ധീൻ നിസാമി, യൂസുഫ് മിസ്ബാഹി, ശിഹാബ് കണ്ടാലപറ്റ തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ശിഹാബുദ്ധീൻ നഈമി സ്വാഗതവും, സെക്രട്ടറി ഉസ്മാൻ പാലക്കൽ നന്ദിയും പറഞ്ഞു.
No comments:
Post a Comment