മരത്താണിയിലെ താഴ് വാരം- പെരിങ്കലക്കാട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം.

0


മരത്താണി : തൃക്കലങ്ങോട് പഞ്ചായത്ത്  മരത്താണിയിലെ താഴ് വാരം- പെരിങ്കലക്കാട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ.

 ചെറിയ മഴ പെയ്താൽ പോലും  പെരിങ്കലക്കാട് ഭാഗത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു.

വിദ്യാർത്ഥികളായ കാൽനടയാത്രക്കാർക്കുപോലും വെള്ളത്തിൽ ഇറങ്ങാതെ  ഇവിടം കടന്നുപോകാൻ കഴിയില്ല.

വെള്ളക്കെട്ടിലും ചെളിയിലും തെന്നിവീണ് കഴിഞ്ഞദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് പ രിക്കുപറ്റിയിരുന്നു.

വെള്ളക്കെട്ടിന് ചുറ്റും അടിഞ്ഞ് കൂടിയ ചെളി കാരണം  വാഹനങ്ങൾക്ക്  സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ബൈക്കിൽ നിന്നും തെന്നി വീണു  അപകടങ്ങൾ പതിവ് കാഴ്ചയാണ്.

വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, വില്ലേജ് ഓഫീസർ,  ബ്ലോക്ക് മെമ്പർ തുടങ്ങിയവർക്ക് സങ്കട ഹരജി നൽകി.

KT. അബ്ദുൽ ഗഫൂർ, സജിമോൻ, റഫീഖ് മേച്ചേരി, യൂസഫ് മിസ്ബാഹി, സലിംമേച്ചേരി, അസീസ് ചമ്മരം, റസാക്ക് പാലക്കൽ, പാർവതി, ഷാമിലി, കാർത്തിക്,കദീജ കൊങ്ങൻ തുടങ്ങിയവർ നേതൃത്വം നൽകി.





Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top