തൃക്കങ്ങോട്: മാലിന്യമുക്ത തൃക്കങ്ങോട് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പ്ലാസ്റ്റിക് വേസ്റ്റ് നിക്ഷേപിക്കുവാനുള്ള കലക്ടറ്റെയ്സ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ് നിർവഹിച്ചു.
പഞ്ചായത്തിലെ 21 സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് 215 കലക്ടറ്റെയ്സുകളാണ് വിതരണം ചെയ്തത്.
വൈസ് പ്രസിഡണ്ട് ജയപ്രകാശ് ബാബു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി
സാജു മോൻ, ആസൂത്രണ സമിതി ചെയർമാൻ എൻ പി മുഹമ്മദ്, പഞ്ചായത്ത് മെമ്പർ ദാസൻ.. തുടങ്ങിയവർ സംസാരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുഷ സ്വാഗതവും, എൻ പി ജലാൽ നന്ദിയും പറഞ്ഞു.
••••••••••••••••••••••••••••••••
തൃക്കലങ്ങോട് പഞ്ചായത്തിലേയും പരിസരപ്രദേശങ്ങളുടെയും വാർത്തകൾക്കും വിശേഷങ്ങൾക്കും...
*കാരക്കുന്ന് ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ
അംഗമാവുക....*👇
https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l