'ആസൂത്രണ സമിതി ഉപാധ്യക്ഷ'നെ മാറ്റണമെന്ന് എൽ.ഡി.എഫ്.

തൃക്കലങ്ങോട്: ഭരണസമിതിയുടെ അടുത്ത ബന്ധുക്കൾക്ക് 'ആസൂത്രണ സമിതി ഉപാധ്യക്ഷൻ'പദവി നൽകരുതെന്ന തദ്ദേശസ്വയം ഭരണ വകുപ്പ്  ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ തൃക്കലങ്ങോട്  പഞ്ചായത്തിലെ 'ആസൂത്രസമിതി ഉപാധ്യക്ഷൻ' ആയ   പ്രസിഡന്റിന്റെ ഭർത്താവിനെ തൽ സ്ഥാനത്തു നിന്നും  മാറ്റണമെന്ന് തൃക്കലങ്ങോട് പഞ്ചായത്ത് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കളായ ഭർത്താവ്, ഭാര്യ, സഹോദരൻ,സഹോദരി, പിതാവ്, മാതാവ്, സഹോദരി ഭർത്താവ്, സഹോദരൻ ഭാര്യ.. തുടങ്ങിയ അടുത്ത ബന്ധുക്കൾക്കാണ്  'ആസൂത്രണ  സമിതി ഉപാധ്യക്ഷ'നായി  നിയമിക്കുന്നതിൽ വിലക്ക്
 പഞ്ചായത്ത് ഓഫീസിൽ അനധികൃതമായി ഇടപെടുന്നുണ്ട്  എന്നാരോപിച്ച് എൽ. ഡി എഫ് നേരത്തെ പരാതികൾ നൽകിയിരുന്നു. പുതിയ  ഉത്തരവ് ഇറക്കിയ  സാഹചര്യത്തിൽ ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. പ്രതിപക്ഷ  നേതാക്കന്മാരായ കെ പി മധു,എം.ജസീര്‍ കുരിക്കൾ,ഇ.അബ്ദു,പ്രഭാകരൻ എടക്കുളങ്ങര,ഉണ്ണി ആമയൂർ, കെ ടി ബഷീർ ,കെ കുട്ടിയാപ്പു,കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top