സ്വർണ്ണമാല തിരികെ നൽകി തൊഴിലുറപ്പ് തൊഴിലാളികൾ

0
കാരക്കുന്ന് : തൊഴിലിടത്തിൽ നിന്നും ലഭിച്ച സ്വർണ്ണമാല ഉടമസ്ഥനു  തിരികെ നൽകി  തൊഴിലുറപ്പ് തൊഴിലാളികൾ നാടിന് മാതൃകയായി.
കാരക്കുന്ന് പടിഞ്ഞാറേക്കര കമ്മതാജിപ്പടി കളത്തിങ്ങൽ സമാന്റെ  മകളുടെ ഏഴ് വർഷം മുമ്പ് നഷ്ട്ടപ്പെട്ട മുക്കാൽ പവൻ  സ്വർണ്ണ മാലയാണ് 
തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധ മൂലം തിരികെ ലഭിച്ചത്.
ഒരാഴ്ച്ചയായി സമാന്റെ വീടിൻറെ തൊട്ടടുത്തുള്ള സ്ഥലത്താണ് തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇതിനിടയിലാണ്  മുതിർന്ന അംഗമായ  ഭാർഗവി എന്ന അമ്മു ചേച്ചിക്കാണ് മാല ലഭിച്ചത്. മാല ലഭിച്ച വിവരം അയൽവാസികളോട് പറഞ്ഞപ്പോഴാണ് ഏഴ് വർഷം മുമ്പ് കുട്ടിയുടെ കഴുത്തിൽ നിന്നും നഷ്ടപ്പെട്ട മാല ഓർമ്മ വന്നത്.   തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ മാല ഉടമസ്ഥന് കൈമാറി  . സത്യസന്ധമായ പ്രവർത്തനത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ  മൂന്നാം വാർഡ് മെമ്പർ സീന രാജനും, നാട്ടുകാരും അഭിനന്ദിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top