കാരക്കുന്ന്: തച്ചുണ്ണിയിലെ മില്ലുംപടി- അടക്ക പറമ്പ് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം മഞ്ചേരി മണ്ഡലം എംഎൽഎ യുഎ ലത്തീഫ് നിർവഹിച്ചു.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് റോഡിന് തുക ചിലവാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ്, ഹാജി പി പി കുഞ്ഞാലി മൊല്ല, വാർഡ് മെമ്പർ എൻ.പി ജലാൽ, ഇ എ സലാം, ഫവാസ് പൂന്തുരുത്തി തുടങ്ങിയവർ പങ്കെടുത്തു.