വണ്ടൂർ ബ്ലോക്ക് : കേരളോത്സവ സമാപനം ഇന്ന് കാരക്കുന്നിൽ
October 29, 2023
കാരക്കുന്ന്: വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ സമാപനം ഇന്ന് കാരക്കുന്ന് നാസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസ്കർ ആമയൂന്റെ അധ്യക്ഷതയിൽ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. മറ്റു കലാസാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന വേദിയുടെ സമാപനമായി മീഡിയവൺ പതിനാലാം രാവ് ഫെയിം ഷഹജ നയിക്കുന്ന കാലിക്കറ്റ് ബിറ്റ്സ്ഓഫ് കേരളയുടെ മ്യൂസിക്കൽ ഇവന്റ് നടക്കും.