സർട്ടിഫിക്കറ്റ് വിതരണത്തിന് പാണക്കാട് സയ്യിദത്ത് സുൽഫത്ത് ബീവി നേതൃത്വം നൽകും, അനുഗ്രഹ പ്രഭാഷണം പാണക്കാട് സയ്യിദത്ത് സജ്ന ബീവി നിർവഹിക്കും.
സാലിം ഫൈസി കൊളത്തൂർ നാളെ കാരക്കുന്നിൽ
November 18, 2023
കാരക്കുന്ന്: പ്രമുഖ പണ്ഡിതനും മനശാസ്ത്രജ്ഞനും ട്രെയിനറുമായ ഡോക്ടർ സാലിം ഫൈസി കൊളത്തൂർ നാളെ വൈകുന്നേരം 8 മണിക്ക് കാരക്കുന്ന് നാസ് ഓഡിറ്റോറിയത്തിൽ പ്രഭാഷണം നിർവഹിക്കും. സയ്യിദ് സ്വാലിഹ്ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. എസ്കെഎസ്എസ്എഫ് അസീസിയ്യ നഗർ യൂണിറ്റ് കമ്മിറ്റി യുടെ മുപ്പതാം വാർഷിക പരിപാടിയുടെ ഭാഗമായാണ് വനിതകൾക്കായി പഠന ക്ലാസ് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ കാരക്കുന്ന് ജംഗ്ഷൻ മദ്രസയിൽ നടന്നുവരുന്ന ദാറുൽ ഹുദയുടെ CPET കോഴ്സ് പൂർത്തിയാക്കിയ വർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും.