സൗജന്യ നേത്ര പരിശോധനയും മരുന്നു വിതരണവും നാളെ
December 16, 2023
0
തച്ചുണ്ണി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡും കാലിക്കറ്റ് Eyes കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര നിർണയവും മരുന്ന് വിതരണവും നാളെ ഞായർ രാവിലെ 10 മണി മുതൽ മൂന്നുമണിവരെ കാരക്കുന്ന് തച്ചുണ്ണി സി എച്ച് സെന്ററിൽ വെച്ച് നടക്കും. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്കർ ആമയൂർ ഉദ്ഘാടനം നിർവഹിക്കും വാർഡ് മെമ്പർ എൻ പി ജലാൽ അധ്യക്ഷതവഹിക്കും.