മഞ്ചേരി: മഞ്ചേരി -അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദാണ് മരിച്ചത്. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു.
കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസാണ് ഓട്ടോയിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.