മഞ്ചേരി: ഇന്നലെ മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ രീതിയിലുള്ള റോഡ് നിർമ്മിച്ചതിനു ശേഷം നിരവധി അപകടങ്ങളാണ് ഇവിടങ്ങളിൽ ഉണ്ടായത്. നേരത്തെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. സ്ഥലത്തെത്തിയ താഹസിൽദാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും പ്രാഥമിക തീരുമാനം എടുക്കുകയും ചെയ്ത ശേഷമാണ് റോഡ് ഉപരോധം അവസാനിപ്പിക്കാൻ നാട്ടുകാർ തയാറായത്.
റോഡിലെ അശാസ്ത്രീയത പരിഹരിച്ച് വേണ്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഓർമിപ്പിച്ചു.