വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്കർ ആമയൂർ മുഖ്യാതിഥിയായിരിക്കും.
നേരത്തെ ഉണ്ടായിരുന്ന കെട്ടിടം പഴക്കം ചെന്നതോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു
ഇരുനിലകളിലായി പണികഴിപ്പിച്ച കെട്ടിടം ശരവേഗത്തിലാണ് പണി പൂർത്തീകരിച്ചത്. പുതിയ കെട്ടിടം മുൻ ബ്ലോക്ക് മെമ്പർ എൻ പി സുഹറാബിയുടെ നാമധേയത്തിലാണ്.
വാർഡ് അഞ്ചിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.