സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളി ശ്രേഷ്ഠാ അവാർഡ് നേടിയ ഓട്ടോ ഡ്രൈവറും കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി ആൻ്റ് ലൈറ്റ് മോട്ടോർ വർക്കേഴ് സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി മെമ്പറുമായ കാരക്കുന്ന് 34 ലെ എം .എ.ജലീലിനെ ആദരിച്ചു.
കാരക്കുന്ന്നാസ് ഓഡിറ്റോറിയത്തിൽ മലപ്പുറംജില്ല ഓട്ടോ-ടാക്സി എൻ്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ തൃക്കലങ്ങോട് മേഖല കമ്മിറ്റിയുടെ നേതൃത്തത്തിലായിരുന്നു പരിപാടിസംഘടിപ്പിച്ചത്.
എം. അർഷദ് കാരക്കുന്ന് സ്വാഗതം പറഞ്ഞു.
നെല്ലിപ്പറമ്പൻ ബഷീർ
ഓട്ടോ-ടാക്സിന്റെ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ തൃക്കലങ്ങോട് മേഖല കമ്മിറ്റി സെക്രട്ടറി അധ്യക്ഷനായിരുന്നു -
വി പി അനിൽ
ഓട്ടോ ടാക്സി& ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. പി. അനിൽ ഉത്ഘാടനം ചെയ്തു
പി. കെ .പ്രേമനാഥ്
കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം.
പി.ടി. രജിത
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി
കെ കുട്ടിയാപ്പു
സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി
വി അർജുനൻ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ്മോട്ടോർ വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി
കെ.പി.മധു - കർഷക സംഘം മഞ്ചേരി ഏരിയ സെക്രട്ടറി, നളിനാക്ഷൻ എടക്കാട്, മുനീബ് .പി. മുരളി കവളങ്ങാട്എന്നിവർ സംസാരിച്ചു. പൊന്നാം കടവൻ മുഹമ്മദാലി നന്ദി പറഞ്ഞു.
ചടങ്ങിൽ ഈ വർഷം എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയഓട്ടോ തൊഴിലാളിയായ പൊന്നാം കടവൻ കുഞ്ഞാൻ്റെ മകൾ ഹിബയെയും
60 വയസ്സ് കഴിഞ്ഞ് തൊഴിൽ രംഗത്ത് നിൽക്കുന്ന അല്ലി പ്ര സുബൈർ, ഇല്ലിക്കൽ ഹൈദ്രു , ഇല്ലിക്കൽ മുഹമ്മദ് എന്ന കുഞ്ഞാപ്പ ,39 കൊല്ലം അങ്കൺവാടി ഹെൽപ്പറായി സേവനം ചെയ്ത് വിരമിച്ച വിജയ കണ്ടാല പ്പറ്റ എന്നിവർക്ക് ഉപഹാരങ്ങൾ കൊടുത്ത് ആദരിച്ചു.